സ്കൂൾ കലോത്സവം: കെ.ഇ.എൻ കുഞ്ഞഹമ്മദിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് പുസ്തകം സ്വീകരിച്ചു

post

കോഴിക്കോട്: കേരള സ്കൂൾ കലോത്സവത്തിലെത്തുന്ന വിശിഷ്ട അതിഥികൾക്ക് സ്വീകരണ കമ്മറ്റി നൽകുന്ന അക്ഷരോപഹാരത്തിലേക്ക് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഇ. എൻ കുഞ്ഞഹമ്മദ് നൽകുന്ന പുസ്തകങ്ങൾ സംഘാടക സമിതി ചെയർമാൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്വീകരിച്ചു.

ഫറോക്ക് ചെറുവണ്ണൂരിലെ കെ. ഇ എൻ ന്റെ വസതിയിൽ നടന്ന പരിപാടിയിൽ 'നിരാശയെങ്കിലും തോന്നാത്തവരെ സൂക്ഷിക്കുക' എന്ന പുസ്തകം കെ. ഇ. എൻ മന്ത്രിക്ക് കൈമാറി.

61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന - സമാപന സമ്മേളന ചടങ്ങുകളിൽ പങ്കെടുക്കുന്ന വിശിഷ്ട അതിഥികൾക്ക് കോഴിക്കോട്ടെ 61 സാഹിത്യകാരൻമാർ കയ്യൊപ്പിട്ട് നൽകുന്ന പുസ്തകങ്ങൾ ഉപഹാരമായി നൽകും. എഴുത്തുകാരുടെ വീടുകളിൽ എത്തി ജനപ്രതിനിധികളും കലോത്സവ കമ്മിറ്റി ഭാരവാഹികളും പുസ്തകങ്ങൾ ഏറ്റുവാങ്ങും.