തിരമാലകളെ സാഹസികമായി മറികടന്ന് സർഫിങ് പ്രേമികൾ

post

ബേപ്പൂർ ബീച്ചിൽ തിരമാലകളെ സാഹസികമായി മറികടന്ന് സർഫിങ് പ്രേമികൾ. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സർഫിങ് ഡെമോ ബീച്ചിലെത്തിയവർക്ക് കൗതുക കാഴ്ചയായി.

അവഞ്ച്വർ സർഫിങ് ക്ലബ്ബിലെ എട്ട് ട്രെയിനർമാരാണ് സർഫിങ് ഡെമോ അവതരിപ്പിച്ചത്. ഡിടിപിസിയുടെയും ആർടി മിഷന്റെയും നേതൃത്വത്തിലുള്ള സർഫിങ് പരിശീലന ക്ലബ്ബാണ് അവഞ്ച്വർ സർഫിങ് ക്ലബ്.

പൊതുജനങ്ങൾക്ക് സർഫിങ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒരു മണിക്കൂർ സമയമാണ് കാഴ്ചക്കാർക്കായി സർഫിങ് ഡെമോ ഒരുക്കിയത്.