തൊഴിലുറപ്പ് പദ്ധതി പബ്ലിക് ഹിയറിങ്ങ് നടത്തി

അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വനിതാ സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച ഹിയറിങ്ങ് കേരള സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് ഡയറക്ടര്‍ ഡോ. രമാകാന്തന്‍ ഉദ്ഘാടനം ചെയ്തു.
അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതു ജനങ്ങളെ അറിയിക്കുക, അഭിപ്രായം അറിയിക്കാന്‍ അവസരം ഒരുക്കുക, പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചത്. കഴിഞ്ഞ ആറുമാസകാലം പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികളുടെ വിശദീകരണം, ചിലവഴിച്ച തുക, തൊഴിലാളികളുടെ എണ്ണം എന്നിവ പരിശോധിച്ചുള്ള സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ചതിനു ശേഷമാണ് പബ്ലിക് ഹിയറിങ്ങ് നടത്തിയത്.