മുട്ട​ഗ്രാമം പദ്ധതിക്ക് ചങ്ങരോത്ത് പഞ്ചായത്തിൽ തുടക്കമായി

post

കോഴിക്കോട്: മുട്ട​ഗ്രാമം പദ്ധതിക്ക് ചങ്ങരോത്ത് പഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ സ്ത്രീ ശാക്തീകരണവും, മുട്ടയുൽ​പാദന വർധനയും ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2022-23 വർ‍ഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻറ് ഉണ്ണി വേങ്ങേരി നിർവഹിച്ചു.

മുട്ട​ഗ്രാമം പദ്ധതിയുടെ ഭാ​ഗമായി അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ 5000 കോഴികളെ വിതരണം ചെയ്തു. ഒരു കുടുംബത്തിന് അഞ്ച് കോഴി എന്ന രീതിയില്‍ തെരഞ്ഞെടുത്ത 1000 കുടുംബങ്ങള്‍ക്കാണ് കോഴിയെ നൽകുന്നത് . ആദ്യ ഘട്ടത്തിൽ പത്ത് വാർഡുകളിലാണ് കോഴികളെ വിതരണം ചെയ്തത്. ശേഷിക്കുന്ന വാർഡുകളിൽ ഡിസംബർ 17 ന് വിതരണം ചെയ്യും.