എംസി റോഡ് , കൊല്ലം - ചെങ്കോട്ട റോഡ് വികസനത്തിനായി 1500 കോടി രൂപ അനുവദിച്ചു

post

എംസി റോഡിന്റേയും  കൊല്ലം - ചെങ്കോട്ട റോഡിന്റേയും  വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മധ്യകേരളത്തിന്റെ യാത്രാനാഡിയാണ് എംസി റോഡ്. പശ്ചാത്തല വികസനമെന്നത് പ്രധാന ഉത്തരവാദിത്തമായാണ് സര്‍ക്കാര്‍ കാണുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം മുതല്‍ പരിപാലനം വരെയുള്ള കാര്യങ്ങള്‍ ഏറ്റവും മികവുറ്റതാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  അടൂരില്‍ ഇരട്ടപ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി