കുമ്പഴ- മലയാലപ്പുഴ റോഡില്‍ ഗതാഗത നിയന്ത്രണം

കുമ്പഴ- മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം ഡിസംബര്‍ എട്ടു മുതല്‍ ഒരാഴ്ചത്തേക്ക് ഭാഗികമായി നിയന്ത്രിച്ചു. പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴ-കളീയ്ക്കപ്പടി -പ്ലാവേലി വഴിയും മലയാലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി- മാര്‍ക്കറ്റ് ജംഗ്ഷന്‍ - മൈലപ്ര വഴിയും തിരിഞ്ഞു പോകണം.