ജല സംരക്ഷണ സന്ദേശം പകരാന്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിച്ചു

post

വിദ്യാര്‍ഥികള്‍ക്ക് ജല സംരക്ഷണ സന്ദേശം പകരാന്‍ ജല്‍ ജീവന്‍ മിഷന്റെ നേതൃത്വത്തില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയ്‌മോള്‍ ജോണ്‍സന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തി വരും തലമുറയെ ജല സംരക്ഷണത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജല ജീവന്‍ മിഷന്‍ പഞ്ചായത്ത് തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കവിത, കഥ, ഉപന്യാസം, ചിത്ര രചന, കാര്‍ട്ടൂണ്‍ ചിത്രീകരണം തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. കുട്ടികളുടെ ജല സംരക്ഷണ സന്ദേശ റാലിയും സംഘടിപ്പിച്ചു. ‍