ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ഇടുക്കി : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പട്ടിക വര്‍ഗ്ഗ യുവതി യുവാക്കള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയും ക്യാമ്പ് രജിസ്‌ട്രേഷനും സംഘടിപ്പിച്ചു. തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇനിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്ത പട്ടിക വര്‍ഗ്ഗ യുവതി യുവാക്കളെ കണ്ടെത്തുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമായിട്ടായിരുന്നു ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പട്ടിക വര്‍ഗ്ഗ യുവതി യുവാക്കള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയും ക്യാമ്പ് രജിസ്‌ട്രേഷനും സംഘടിപ്പിച്ചത്. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. ബോധവല്‍ക്കരണ പരിപാടിയിലും ക്യാമ്പ് രജിസ്‌ട്രേഷനിലും വിവിധ പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നായി നിരവധി യുവതി യുവാക്കള്‍ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ എംപ്ലോയിമെന്റോഫീസര്‍ ബിന്ദു കെ എസ്, എപ്ലോയ്‌മെന്റ് ഓഫീസര്‍ സുനന്ദ,അടിമാലി ട്രൈബല്‍ ഓഫീസര്‍ ഗിരീഷ് കുമാര്‍, ഇടുക്കി ജൂനിയര്‍ എംപ്ലോയിമെന്റ് ഓഫീസര്‍ ജിനോയി ജെ ദാസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.