സഹപാഠിക്കൊരു സ്നേഹവീട്: മന്ത്രി മുഹമ്മദ് റിയാസ് താക്കോൽ കൈമാറി

കോഴിക്കോട്: എടച്ചേരി നരിക്കുന്ന് യു.പി സ്കൂളിലെ നിർധനരായ സഹോദര വിദ്യാർത്ഥികൾക്ക് ജനകീയമായി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കുടുംബത്തിന് കൈമാറി. ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ സാധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. അധ്യാപകരും ജീവനക്കാരും മാനേജ്മെന്റും വിദ്യാർത്ഥികളും പി ടി എ കമ്മിറ്റിയും ചേർന്നാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.