ഭിന്നശേഷി കലോത്സവം 2022 എന്‍ട്രികള്‍ ക്ഷണിച്ചു

കാസര്‍കോട് ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഭിന്നശേഷി കലോത്സവം 2022ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
കിഡ്ഡീസ് 5നും 10നും ഇടയില്‍ പ്രായമുള്ളവര്‍ (2012 ജനുവരി ഒന്നിനും 2016 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ചവര്‍), സബ് ജൂനിയര്‍ 10നും 15നും ഇടയില്‍ പ്രായമുള്ളവര്‍ (2007 ജനുവരി ഒന്നിനും 2011 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ചവര്‍), ജൂനിയര്‍ 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ (2004 ജനുവരി ഒന്നിനും 2006 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ചവര്‍), സീനിയര്‍ 18ന് മുകളില്‍ പ്രായമുള്ളവര്‍ (2004 ജനുവരി ഒന്നിന് മുമ്പ് ജനിച്ചവര്‍) എന്നിങ്ങനെ പ്രായത്തെ അടിസ്ഥാനമാക്കിയും കായിക പരിമിതി നേരിടുന്നവര്‍ (വിഭാഗം ഒന്ന്), കാഴ്ച്ച പരിമിതി നേരിടുന്നവര്‍ ( വിഭാഗം രണ്ട്), കേള്‍വി പരിമിതി നേരിടുന്നവര്‍ (വിഭാഗം മൂന്ന് ), ബുദ്ധിപരമായ പരിമിതി നേരിടുന്നവര്‍ (വിഭാഗം നാല്) എന്നിങ്ങനെ ഭിന്നശേഷി അടിസ്ഥാനമാക്കിയുമാണ് മത്സരങ്ങള്‍ നടത്തുക.
18 വയസിന് താഴെയുള്ളവര്‍ വിദ്യാഭ്യാസസ്ഥാപനം അല്ലെങ്കില്‍ പരിശീലനസ്ഥാപനം വഴി മാത്രമാണ് എന്‍ട്രികള്‍ നല്‍കേണ്ടത്. എന്നാല്‍ 18 വയസിന് മുകളിലുള്ളവരില്‍ സ്ഥാപനത്തില്‍ പഠിക്കുകയോ പരിശീലനം നേടുകയോ ചെയ്യുന്നവര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ വഴിയും അല്ലാവത്തവര്‍ക്ക് നേരിട്ടും എന്‍ട്രികള്‍ നല്‍കാം. വ്യക്തിഗത ഇനങ്ങള്‍ക്കും ഗ്രൂപ്പ് ഇനങ്ങള്‍ക്കും പ്രത്യേകമായാണ് എന്‍ട്രികള്‍ നല്‍കേണ്ടത്. പ്രത്യേകം തയ്യാറാക്കിയ ഗൂഗിള്‍ ഫോമിലാണ് എന്‍ട്രികള്‍ സ്വീകരിക്കുന്നത്.
ഗൂഗിള്‍ ഫോമിലൂടെ എന്‍ട്രികള്‍ നല്‍കുന്നതിനായി നവജീവന സ്‌പെഷ്യല്‍ സ്‌കൂള്‍, പെര്‍ഡാല ഫോണ്‍ 9188323952, അക്കര ഫൗണ്ടേഷന്‍, മുളിയാര്‍ ഫോണ്‍ 6282812703, റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോണ്‍ 9895653040 എന്നീ സ്ഥാപനങ്ങളെ ബന്ധപ്പെടാം.
എന്‍ട്രികള്‍ നല്‍കേണ്ട അവസാന തീയതി നവംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994255074, 8197781593. ഇമെയില്‍ pwddayksgd@gmail.com സ്‌പോട്ട് എന്‍ട്രികള്‍ യാതൊരു കാരണവശാലും അനുവദിക്കില്ല.
സംഘനൃത്തം ഓരോ വിഭാഗത്തിനും പ്രത്യേകം (എല്ലാ വിഭാഗത്തിനും), നാടോടി നൃത്തം (സിംഗിള്‍) ഓരോ വിഭാഗത്തിനും പ്രത്യേകം (എല്ലാ വിഭാഗത്തിനും), ഒപ്പന ഓരോ വിഭാഗത്തിനും പ്രത്യേകം എല്ലാ വിഭാഗത്തിനും, മിമിക്രി വിഭാഗം 4ന് പ്രത്യേകമായും മറ്റുള്ളവര്‍ക്ക് പൊതുവായും (കിഡ്ഡീസ് ഒഴികെ എല്ലാ വിഭാഗത്തിനും), ലളിതഗാനം വിഭാഗം 4ന് പ്രത്യേകമായും മറ്റുള്ളവര്‍ക്ക് പൊതുവായും (കിഡ്ഡീസ് ഒഴികെ എല്ലാ വിഭാഗത്തിനും), സംഘഗാനം വിഭാഗം 4ന് പ്രത്യേകമായും മറ്റുള്ളവര്‍ക്ക് പൊതുവായും (കിഡ്ഡീസ് ഒഴികെ എല്ലാ വിഭാഗത്തിനും), പദ്യപാരായണം വിഭാഗം 4ന് പ്രത്യേകമായും മറ്റുള്ളവര്‍ക്ക് പൊതുവായും (കിഡ്ഡീസ് ഒഴികെ എല്ലാ വിഭാഗത്തിനും), പ്രസംഗം വിഭാഗം 4ന് പ്രത്യേകമായും മറ്റുള്ളവര്‍ക്ക് പൊതുവായും (കിഡ്ഡീസ് ഒഴികെ എല്ലാ വിഭാഗത്തിനും), കഥ പറയല്‍ വിഭാഗം 4ന് പ്രത്യേകമായും മറ്റുള്ളവര്‍ക്ക് പൊതുവായും (കിഡ്ഡീസ് മാത്രം),
ആംഗ്യപ്പാട്ട് വിഭാഗം 4ന് പ്രത്യേകമായും മറ്റുള്ളവര്‍ക്ക് പൊതുവായും (കിഡ്ഡീസ് മാത്രം), ബ്രെയ്ല്‍ വായന വിഭാഗം 2 മാത്രം ജുനിയര്‍ ആന്റ് സീനിയര്‍ മാത്രം, ആംഗ്യഭാഷയില്‍ അവതരണം വിഭാഗം 3 മാത്രം ജൂനിയര്‍ ആന്റ് സീനിയര്‍ മാത്രം, ആംഗ്യഭാഷയില്‍നിന്നും പരാവര്‍ത്തനം വിഭാഗം 3 മാത്രം ജുനിയര്‍ ആന്റ് സീനിയര്‍ മാത്രം, ചിത്രരചന ക്രയോണ്‍സ് വിഭാഗം 4 മാത്രം (കിഡ്ഡീസ് മാത്രം), ചിത്രരചന ജലച്ചായം വിഭാഗം 4ന് പ്രത്യേകമായും മറ്റുള്ളവര്‍ക്ക് പൊതുവായും (കിഡ്ഡീസ് ഒഴികെ എല്ലാ വിഭാഗത്തിനും), പെന്‍സില്‍ ഡ്രോയിംഗ് വിഭാഗം 4ന് പ്രത്യേകമായും മറ്റുള്ളവര്‍ക്ക് പൊതുവായും (കിഡ്ഡീസ് ഒഴികെ എല്ലാ വിഭാഗത്തിനും), ക്ലേ മോഡലിംഗ് എല്ലാ വിഭാഗങ്ങള്‍ക്കും പൊതുവായി (കിഡ്ഡീസ് ഒഴികെ എല്ലാ വിഭാഗത്തിനും), കരകൗശലവസ്തു നിര്‍മ്മാണം വിഭാഗം 4 മാത്രം (കിഡ്ഡീസ് ഒഴികെ എല്ലാ വിഭാഗത്തിനും), പ്രച്ഛന്നവേഷം വിഭാഗം 4 മാത്രം (സീനിയര്‍ ഒഴികെ എല്ലാ വിഭാഗത്തിനും), ക്വിസ്സ് വിഭാഗം 4ന് പ്രത്യേകമായും മറ്റുള്ളവര്‍ക്ക് പൊതുവായും (കിഡ്ഡീസ് ഒഴികെ എല്ലാ വിഭാഗത്തിനും), മൈം ഷോ വിഭാഗം 3 മാത്രം (ജൂനിയര്‍ ആന്റ് സീനിയര്‍ മാത്രം).
നിയമാവലി
മത്സരങ്ങള്‍ ആണ്‍ പെണ്‍ ഭേദമന്യേ പൊതുമത്സരമായിട്ടായിരിക്കും നടക്കുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കില്ല. ഒരു സ്ഥാപനത്തില്‍ നിന്നും വ്യക്തിഗത ഇനങ്ങള്‍ക്ക് 2 മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കാം. ഒരു സ്ഥാപനത്തിന് ഗ്രൂപ്പിനത്തില്‍ ഒരു ഗ്രൂപ്പിനെ മാത്രമേ മത്സരിപ്പിക്കാനാവുകയുള്ളൂ. എല്ലാ മത്സരാര്‍ത്ഥികളുടെയും പ്രായം, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും ഹാജരാക്കണം. വ്യക്തിഗത മത്സരയിനങ്ങള്‍ക്ക് അഞ്ചു മിനിറ്റും ഗ്രൂപ്പ് ഇനങ്ങള്‍ക്ക് 10 മിനിറ്റുമാണ് പരമാവധി അനുവദിക്കുന്ന സമയം. ചിത്രരചന, കഥാരചന, കവിതാരചന, ക്ലേ മോഡലിംഗ്, കരകൗശലവസ്തു നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ക്ക് പരമാവധി 2 മണിക്കൂറാണ് പരമാവധി അനുവദിക്കുന്ന സമയം.
വിധി നിര്‍ണയത്തില്‍ പരാതിയുണ്ടെങ്കില്‍ നിര്‍ണയത്തിനുശേഷം ഒരു മണിക്കൂറിനകം അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാം. അപ്പീല്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. മത്സരാര്‍ത്ഥികളെ നിശ്ചിത സമയത്തിനുള്ളില്‍ വേദിയില്‍ എത്തിക്കുന്നതിനുള്ള ചുമതല പൂര്‍ണമായും സ്ഥാപന പ്രതിനിധികള്‍ക്കാണ്. യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരം നഷ്ടപെടുന്നതാണ്. ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം.
രചന മത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും കാഴ്ച പരിമിതി നേരിടുന്നവര്‍ക്ക് സഹായിയെയും നിയമാനുസൃതമായ അധികസമയവും അനുവദിക്കും. കേള്‍വി പരിമിതി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് നൃത്തയിനങ്ങളില്‍ നൃത്ത പരിശീലകന്റെ സഹായം അനുവദിക്കും. ഒപ്പനയ്ക്ക് ഗായകര്‍ ഉള്‍പ്പെടെ പരമാവധി മത്സരാര്‍ത്ഥികളുടെ എണ്ണം 10 ആയിരിക്കും. മൈം ഷോയ്ക്കും പരമാവധി 10 ആളുകള്‍ക്ക് പങ്കെടുക്കാം. മേയ്ക് അപ്പ് സാധാനങ്ങളും മേയ്ക് അപ്പ് അര്‍ട്ടിസ്റ്റിന്റെ സേവനവും മത്സര വേദിയില്‍ സൗജന്യമായി ലഭിക്കും. എന്നാല്‍ കോസ്റ്റ്യൂം മത്സരാര്‍ത്ഥികള്‍ സ്വന്തം നിലയില്‍ സജ്ജീകരിക്കണം. സംഘാടകര്‍ നല്‍കുന്ന കടലാസ് മാത്രമേ ചിത്ര രചനയ്ക്ക് ഉപയോഗിക്കാവൂ. എന്നാല്‍ പെന്‍സില്‍, കളര്‍, ബ്രഷ്, ക്രയോണ്‍സ് എന്നിവ സ്വന്തമായി കരുതണം.