സൗത്ത് ഏഴിപ്രം ജി.എച്ച്.എസ്.എസിലെ പുതിയ ഹയർസെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു

post

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിനിന്റെ രണ്ടാംഘട്ടം നവംബർ 14ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജനുവരി 26 വരെ നീളുന്ന ബോധവൽക്കരണ ക്യാംപയിനിൽ വിവിധ പരിപാടികൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സൗത്ത് ഏഴിപ്രം ജി.എച്ച്.എസ്.എസിൽ നിർമിച്ച ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ക്യാംപയിനിന്റെ ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾ അടക്കം ഒരു കോടിയിലധികം പേരാണ് ലഹരിക്കെതിരെയുള്ള പരിപാടികളിൽ പങ്കെടുത്തത്. അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വിമുക്തി മിഷനും സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയ്നിംഗും (എസ്.സി.ഇ.ആര്‍.ടി) ചേര്‍ന്ന് തയ്യാറാക്കിയ 'തെളിവാനം വരയ്ക്കുന്നവര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ 14 ന് നടത്തും. ഇതിന്റെ വിവിധ ഭാഷകളിലുള്ള പതിപ്പുകളും തയ്യാറാക്കും.

ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെങ്ങും ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ കമ്പനികളിലും ഐ.ടി പാര്‍ക്കുകളിലും ബസ് സ്റ്റാന്‍ഡുകളിലും പൊതു ഇടങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്നും നോ ടു ഡ്രഗ്‌സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു കോടി 75 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഹയർസെക്കൻഡറി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എംഎൽഎ ഫണ്ടിൽ നിന്നായിരുന്നു ഇതിനായി തുക കണ്ടെത്തിയത്