വൺ മില്യന്‍ ഗോൾ ക്യാമ്പയിന്‍
ലോകകപ്പ് ഫുട്ബോൾ 2022 ഖത്തറില്‍ അരങ്ങേറുമ്പോൾ എല്ലാവരിലും ലോകകപ്പ് സന്ദേശം എത്തിച്ച് ഒരു പുതിയ കായിക സംസ്കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ജില്ലാ സ്പോട്സ് കൗൺസിലും സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും ചേര്‍ന്ന് വൺ മില്യന്‍ ഗോൾ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ 72 കേന്ദ്രങ്ങളിലായി ദിവസവും ഒരു മണിക്കൂര്‍ വീതം നവംബര്‍ 11 മുതല്‍ 10 ദിവസം അടിസ്ഥാനത്തില്‍ ഫുട്ബോൾ പരിശീലനം നല്‍കും. മികവ് പുലര്‍ത്തുന്നവര്‍ക്ക് തുടര്‍ന്ന് വിദഗ്ധ പരിശീലനം നൽകും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക സംഘടനകൾ യൂത്ത് ക്ലബ്ബുകൾ റെസിഡന്‍ഷ്യല്‍ അസോസിയേഷനുകൾ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.










