ക്രിസ്മസ് വിപണി ലക്ഷ്യമാക്കി മുടക്കുഴയിലെ കുടുംബശ്രീ പ്രവർത്തകർ :എൽ.ഇ.ഡി നക്ഷത്ര നിർമ്മാണം പുരോഗമിക്കുന്നു

post

ക്രിസ്മസ് വിപണിയിലിയേക്ക് എൽ.ഇ.ഡി നക്ഷത്രങ്ങൾ ഒരുക്കി നൽകുന്ന തിരക്കിലാണ് മുടക്കുഴ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ വിവിധ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ. കണ്ണൻചേരി മുകളിലെ സാംസ്കാരിക നിലയിത്തിൽ സ്വയം തൊഴിൽ സംരഭങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ വനിതകൾ എൽ.ഇ.ഡി നക്ഷത്രങ്ങൾ നിർമ്മിക്കുന്നത്.


ഒരു വ്യക്തിയിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ അസംസ്‌കൃത വസ്തുക്കൾ സ്വീകരിക്കുകയും നക്ഷത്രങ്ങളാക്കി തിരികെ നൽകുകയുമാണ് ഇവർ ചെയ്യുന്നത്. ഒരു നക്ഷത്രത്തിന് നിശ്ചിത തുക പ്രതിഫലമായി ലഭിക്കും.


ഒക്ടോബർ പകുതിയോടെയാണ് നക്ഷത്ര നിർമ്മാണം ആരംഭിച്ചത്. ഇതുവരെ അൻപതിനായിരം നക്ഷത്രങ്ങളുടെ നിർമ്മാണം പൂർത്തിയായി. കുടുംബശ്രീ വനിതകൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും സംരംഭത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. അംഗങ്ങളുടെ സൗകര്യാർത്ഥം വീടുകളിൽ കൊണ്ടുപോയി നിർമ്മാണം നടത്താനും അവസരം നൽകുണ്ട്.ഇതുവഴി മോശമല്ലാത്ത വരുമാനമാണ് ഓരോരുത്തർക്കും ലഭിക്കുന്നത്