ഉപതെരഞ്ഞെടുപ്പ്: പോളിംങ് സ്റ്റേഷന്‍,വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് അവധി

post

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, 01 -എളേറ്റില്‍ നിയോജകമണ്ഡലങ്ങളില്‍ പോളിംങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

പോളിംങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന കീഴരിയൂര്‍ അങ്കണവാടി നമ്പര്‍-9, കീഴരിയൂര്‍ വെസ്റ്റ് മാപ്പിള എല്‍.പി സ്‌കൂള്‍, കീഴരിയൂര്‍ മുനീറുല്‍ ഇസ്ലാം മദ്രസ്സ, നടുവത്തൂര്‍ യു.പി സ്കൂൾ , കണ്ണോത്ത് യു.പി സ്കൂൾ, തുറയൂര്‍ എ.എല്‍.പി സ്കൂൾ, എളേറ്റില്‍ ഗവ.യു.പി സ്കൂൾ, മണിയൂര്‍ നോര്‍ത്ത് എല്‍.പി സ്‌കൂള്‍ എന്നിവയ്ക്ക് നവംബര്‍ എട്ട്, ഒമ്പത് തിയ്യതികളിലാണ് അവധി.

വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രമായ കീരന്‍കൈ ജംസ് എ.എല്‍.പി സ്‌കൂളിന് നവംബര്‍ എട്ട്, ഒമ്പത്, പത്ത് തിയ്യതികളിലുമാണ് അവധി. നവംബര്‍ ഒമ്പതിന്(ബുധനാഴ്ച) തെരഞ്ഞെടുപ്പും പത്തിന് വോട്ടെണ്ണലും നടക്കും.