ഹോംഗാര്‍ഡ് നിയമനം: അപേക്ഷ ക്ഷണിച്ചു
 
                                                എറണാകുളം ജില്ലയിലെ ഹോംഗാര്‍ഡ് ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 31-ന് മുമ്പായി എറണാകുളം ജില്ല ഫയര്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.
ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക/ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും പൊലീസ്, ഫോറസ്റ്റ് എക്‌സൈസ്, ജയില്‍ മുതലായ സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച 35-നും 58-നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. യോഗ്യതയുള്ള  പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും.
സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. കായികക്ഷമത, ശാരീരിക ക്ഷമത പരീക്ഷകള്‍ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക എറണാകുളം ജില്ല ഫയര്‍ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0484-2207710, 9497920154.










