'ഹരിത മിത്രം' കൊടിയത്തൂരിൽ പ്രവർത്തനമാരംഭിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം' പദ്ധതി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഏകീകൃത നിരീക്ഷണത്തിനും മേല്‍നോട്ടത്തിനുമായി കെല്‍ട്രോണിന്റെ സഹായത്തോടെ തയ്യാറാക്കിയ പദ്ധതിയാണിത്.
ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ശുചിത്വ മാലിന്യ സംസ്കരണ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും പദ്ധതി ഉപകാരപ്രദമാവും. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, മേല്നോട്ടമുറപ്പാക്കുക, കാര്യക്ഷമത സുതാര്യത എന്നിവ ഉറപ്പുവരുത്തുക എന്നിവ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ സാധിക്കും.