ജില്ലാ ഭരണകൂടത്തിനു കീഴില്‍ വളണ്ടിയര്മാരാകാം

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ബാല സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് കോളേജ് വിദ്യാര്‍ത്ഥികള്‍, സര്‍വീസില്‍ ഉള്ളതോ വിരമിച്ചതോ ആയ അധ്യാപകര്‍, ബി.എഡ്, ഡി.എല്‍.ഡി ട്രൈനീസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സാന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായിമ രൂപീകരിക്കുന്നു.തിരഞ്ഞെടുക്കുന്ന സാന്നദ്ധ സേവകര്‍ക്ക് ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നതാണ്.
മൂന്ന് മാസത്തേക്ക് അവധി ദിവസങ്ങളില്‍ സൗജന്യ സേവനം ചെയ്യാന്‍ താല്പര്യമുള്ള സന്നദ്ധ സേവകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിജയകരമായി സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ കളകടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ യൂനിറ്റ് കാര്യാലയത്തിലോ dcpuksd@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ വെള്ള കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം സമര്‍പ്പിക്കണം.ഫോണ്‍: 04994 256990, 9061357776.