ആവേശമായി ജില്ലയിലെ ലൈഫ് സംഗമങ്ങള്‍
 
                                                പത്തനംതിട്ട : പഞ്ചായത്തുകളിലും നഗരസഭകളിലും  നടന്ന കുടുംബസംഗമവും വീടുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരണ പ്രഖ്യാപനവും ആവേശത്തിന്റെയും  പുതിയ പ്രതീക്ഷകളുടെയും വേദിയായി. സംസ്ഥാനത്ത് ലൈഫ് പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകളുടെ നിര്‍മാണ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ച  അതേസമയംതന്നെയാണ് സംഗമങ്ങള്‍ ജില്ലയില്‍ നടന്നത്. 18568 കുടുംബങ്ങള്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ ജില്ലയില്‍ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്.
ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ നടന്ന ലൈഫ് സംഗമം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതി സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതി വിജയിച്ചതോടെ വന്‍ജന സ്വീകര്യതായാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ആര്‍ദ്രം-പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതികളും സമൂലമായ മാറ്റത്തിന് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തിക്കര ബ്ലോക്കില്‍ ഒന്‍പത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കല്ലുവാതുക്കല്‍ പഞ്ചായത്താണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത്.  ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ പ്രഖ്യാപനത്തോടൊപ്പം ഗുണഭോക്താക്കളുടെ അനുഭവങ്ങളുടെ വീഡിയോ ചിത്രീകരണം നടന്നു. പ്രഖ്യാപനത്തിന് മുന്‍പേ ചിത്രീകരിച്ച അനുഭവങ്ങള്‍ വേദിയില്‍  പ്രദര്‍ശിപ്പിച്ചാണ് പൂതക്കുളത്ത് സംഗമം നടന്നത്.
ലൈഫ് മിഷന്‍ വഴി  കൊട്ടാരക്കര ബ്ലോക്ക് പരിധിയില്‍ ഏറ്റവും കൂടുതല്‍ ഭവന പൂര്‍ത്തീകരണം നടത്തിയ ഗ്രാമ പഞ്ചായത്താണ് നെടുവത്തൂര്‍. ഇവിടെ സംഘടിപ്പിച്ച ലൈഫ് ഭവന പൂര്‍ത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃസംഗമവും ആവേശം തീര്‍ത്തു. വീടെന്ന സ്വപ്നം പൂവണിഞ്ഞതില്‍ സന്തോഷം പങ്കിടാന്‍ 85 വയസുള്ള ഓമനയും സംഗമ വേദിയിലെത്തി.  സുരക്ഷിതമായൊരു   ഭവനം യാഥാര്‍ഥ്യമാക്കിയ  സര്‍ക്കാരിനോട് നന്ദി അറിയിക്കാനായാണ് ഓമന  വാര്‍ദ്ധക്യത്തിന്റെ അവശതകളിലും സംഗമത്തില്‍ എത്തിയത്.
അഞ്ചലില്‍ ലൈഫ് മിഷന്‍ വഴി വികലാംഗയായ മകള്‍ക്കും ക്യാന്‍സര്‍ രോഗിയായ കൊച്ചുമകള്‍ക്കും കെട്ടുറപ്പുള്ള വീട് ലഭ്യമാക്കിയതിന് സര്‍ക്കാരിനോടുള്ള നന്ദിയും സ്നേഹവും അറിയിക്കാന്‍ 63 വയസുള്ള ലൈലാ ബീവിയും സംഗമത്തിനെത്തി. തളര്‍ച്ചയിലാണെങ്കിലും ലൈഫ് മിഷനിലൂടെ പുതിയ ജീവിതം ലഭിച്ചതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ 65 വയസ്സുള്ള ചന്ദ്രബാബുവും  എത്തിയിരുന്നു. കൊല്ലം കോര്‍പ്പറേഷനില്‍ പണിപൂര്‍ത്തിയാക്കിയ 2146 വീടുകളുടെ പ്രഖ്യാപനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗിരിജ സുന്ദരന്‍ നിര്‍വഹിച്ചു.










