വിമുക്തി ബോധവത്കരണം: ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി

post

പത്തനംതിട്ട : വിമുക്തി ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി .സാമൂഹിക പ്രതിബദ്ധത സന്ദേശം ഉയത്തിപ്പിടിക്കുകയാണ് സൗഹൃദ ക്രിക്കറ്റ് മത്സരമെന്നും ലഹരിയെന്ന സാമൂഹിക തിന്മക്കെതിരെ അരങ്ങൊരുങ്ങുകയാണെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. ലഹരി വര്‍ജന മിഷന്‍ വിമുക്തി 90 ദിന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും എക്‌സൈസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് സൗഹൃദ ക്രിക്കറ്റ് മത്സരം ജില്ലാ സ്റ്റേഡിയത്തില്‍  സംഘടിപ്പിച്ചിരിക്കുന്നത് .ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ എന്ന സന്ദേശവുകയാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.
ആദ്യ മത്സരത്തില്‍ കളക്ടേഴ്‌സ് ഇലവനെ പോസ്റ്റല്‍ ഇലവന്‍ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ഡോക്ടേഴ്‌സ് ഇലവന്‍ മീഡിയ ഇലവനെ പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ രാജു എബ്രഹാം എം എല്‍ എ ക്യാപ്റ്റനായ പൊളിറ്റീഷ്യന്‍സ് ഇലവന്‍ ഡോക്ടേഴ്‌സ് ഇലവനെ തോല്‍പ്പിച്ചു. വീണാ ജോര്‍ജ് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം എല്‍ എ മാരായ  രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, കെ.യു. ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ ജേക്കബ്, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, വിമുക്തി മിഷന്‍ മാനേജര്‍ ബി. ജയചന്ദ്രന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.മോഹനന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം, സെക്രട്ടറി ബിജു കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.