ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ നാടൻ കലകൾ

ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ നാടൻ കലകൾ അരങ്ങേറും. സെപ്റ്റംബർ 9 ,10,11 തിയ്യതികളിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് നാടൻ കലകൾ അവതരിപ്പിക്കുക. നാടൻപാട്ട് , കോൽക്കളി, നാടൻ പാട്ടരങ്ങ്, പുലിത്തെയ്യം തുടങ്ങി നിരവധി നാടൻ കലകൾ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കും.
ജില്ലാ ഓണാഘോഷപരിപാടിയുടെ ഫോക് ആർട്ട് കമ്മിറ്റി കൺവീനർ പുരുഷൻ കടലുണ്ടിയുടെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ യോഗം ചേർന്നു. പ്രാദേശിക കലാകാരന്മാരെ കൂടി ഉൾപ്പെടുത്തിയാണ് കലാവിരുന്നുകൾ ഒരുക്കുന്നത്. ഓണാഘോഷ പരിപാടികളിൽ ഉൾപ്പെടുത്തേണ്ട നാടൻ കലകളെ തിരഞ്ഞെടുക്കുന്നതിനും കലാകാരന്മാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.