തിക്കോടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഭക്ഷണം ഇനി ക്രാഡില്‍ മെനു പ്രകാരം

തിക്കോടി ഗ്രാമപഞ്ചായത്തിലെ 27 അങ്കണവാടികളിലും ഇനി പ്രത്യേക മെനുവിലുള്ള ഭക്ഷണം. ക്രാഡിൽ മെനു പ്രകാരമാണ് കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നത്. ഇഡ്ഡലി സാമ്പാർ, നൂൽപ്പുട്ട് മുട്ടക്കറി, പുട്ട് കടല കറി, മുത്താറി കുറുക്ക്, ഗോതമ്പ് പായസം, അട എന്നിങ്ങനെ വൈവിധ്യമാർന്ന ഭക്ഷണമാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും തേൻ കണം പദ്ധതിയുടെ ഭാഗമായി തേനും അങ്കണവാടികളിൽ നൽകി വരുന്നുണ്ട്.