കൈപ്പട്ടൂര്‍ പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങള്‍ കടത്തിവിടില്ല

post

അതിതീവ്രമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൈപ്പട്ടൂര്‍ പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നത് ഒഴിവാക്കാൻ തീരുമാനമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അടിഭാഗത്തു നിന്ന് മണ്ണ് ഒലിച്ചു വരുന്നത് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

യാത്രാ വാഹനങ്ങള്‍ കടന്നു പോകാന്‍ അനുവദിക്കും. പാലത്തിന് സ്ഥിരമായ സംരക്ഷണഭിത്തി ആവശ്യമാണ്. കഴിഞ്ഞ തവണ പാലത്തിനുണ്ടായ കേടുപാടുകള്‍ ദേശീയപാത വിഭാഗം പരിഹരിച്ചിരുന്നു. സ്ഥിതി നേരിട്ട് കണ്ട് മനസിലാക്കിയെന്നും മന്ത്രി പറഞ്ഞു. സംരക്ഷണ ഭിത്തിയില്‍ ബലപ്പെടുത്താന്‍ ഉപയോഗിച്ച മണ്ണ് ആണ് മഴയത്ത് ഒലിച്ചിറങ്ങിയത്.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍, കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി.രാജേന്ദ്രന്‍ പിള്ള, ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ അജികുമാര്‍, പിഡബ്ലുഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബി. വിനു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.