പോഷകബാല്യം പദ്ധതിക്ക് തുടക്കം

post

സംസ്ഥാന വനിതാ- ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പോഷകബാല്യം പദ്ധതിക്ക് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. അങ്കണവാടി- പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും രണ്ട് ദിവസം പാലും നല്‍കുന്നത്. പഞ്ചായത്ത് പരിധിയിലെ വിവിധ അങ്കണവാടികളില്‍ ഇതിന്‍റെ ഭാഗമായ ചടങ്ങ് നടന്നു.