തലവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

post

പത്തനാപുരം തലവൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം കൂടുതല്‍ സൗകര്യങ്ങളിലേക്ക്. പുതിയ ബഹുനില കെട്ടിടമാണ് ഇവിടെ നിര്‍മ്മാണ പുരോഗതിയില്‍. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.55 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

ആധുനിക സജ്ജീകരണങ്ങളോടെ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി പ്രത്യേക പരിശോധനാമുറികള്‍, ഓഫീസ്, ഫാര്‍മസി, കാത്തിരിപ്പ് കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, എക്സ്-റേ റൂം, ലാബ്, ഫീഡിംഗ് റൂം എന്നിവയാണ് സജ്ജമാക്കുക. മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ നാല് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. അത്യാധുനിക സൗകര്യങ്ങളുള്ള രോഗീസൗഹൃദ ആശുപത്രിയും മാതൃകാ കേന്ദ്രവുമായി തലവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മാറ്റിയെടുക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് കലാദേവി പറഞ്ഞു


phc