ആല്‍ബന്‍ഡസോള്‍ ഗുളിക ജില്ലയില്‍ 2,32,295 കുട്ടികള്‍ക്ക് നല്‍കും

ദേശീയ വിരവിമുക്തദിനാചരണം:ജില്ലാതല ഉത്ഘാടനം 25 ന്
പത്തനംതിട്ട : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 25ന് ഉച്ചയ്ക്ക് ഒന്നിന് തിരുവല്ല ബാലികാമഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിക്കും. തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിക്കും.അന്നേദിവസം ജില്ലയില്‍ ഒന്നിനും 19 നും ഇടയില്‍ പ്രായമുള്ള 2,32,295 കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. ഒന്നിനും രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളിക വീതവും, രണ്ടു മുതല്‍ 19 വരെയുള്ളവര്‍ക്ക് ഒരു ഗുളികയുമാണ് നല്‍കുന്നത്. ആഹാരത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്. ആല്‍ബന്‍ഡസോള്‍ ഗുളിക ചവച്ചരച്ച് കഴിച്ചതിനു ശേഷം വെള്ളം കുടിക്കണം. കുട്ടികളിലെ വിളര്‍ച്ച, വിശപ്പില്ലായ്മ, തൂക്കക്കുറവ്, ക്ഷീണം, പഠനത്തില്‍ താല്‍പ്പര്യക്കുറവ്, പോഷകക്കുറവു കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനാണ് ഗുളിക നല്‍കുന്നത്.ഒന്നിനും 19 നും ഇടയില്‍ പ്രായമുള്ള എല്ലാവരും ആല്‍ബന്‍ഡസോള്‍ ഗുളിക കഴിച്ചു എന്ന് ഉറപ്പു വരുത്തണമെന്ന് ഡിഎംഒ അഭ്യര്‍ഥിച്ചു.