വില്ലേജ് ഓഫീസുകളിലെ ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കണം; ജില്ലാ കളക്ടര്‍

post

ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഇനിയും തീര്‍പ്പാക്കാനുള്ള ഫയലുകളില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദേശം നല്‍കി. ദീര്‍ഘകാലമായി ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം വില്ലേജ് ഓഫീസുകളില്‍ ഉണ്ടാകാന്‍ പാടില്ല. ഓരോ ഫയലും അതിന്റേതായ ഗൗരവത്തോടെയും കൃത്യതയോടെയും കൈകാര്യം ചെയ്യണം. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകണം. കല്‍പ്പറ്റ വില്ലേജ് ഓഫീസില്‍ നടന്ന വില്ലേജ്തല ഫയല്‍ അദാലത്ത് ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു.

ജൂലൈ 1 മുതല്‍ 15 വരെയാണ് വില്ലേജ്തല ഫയല്‍ അദാലത്ത് നടക്കുന്നത്. വൈത്തിരി തഹസില്‍ദാര്‍ എം.എസ് ശിവദാസന്‍, തഹസില്‍ദാര്‍ ടോമിച്ചന്‍ ആന്റണി, കല്‍പ്പറ്റ വില്ലേജ് ചാര്‍ജ് ഓഫീസര്‍ കെ.വി സന്ദീപ് കുമാര്‍, കല്‍പ്പറ്റ വില്ലേജ് ഓഫീസര്‍ പി. ഷാജിമോന്‍, ജെ.എസ് പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു