വ്യക്തിഗത ഗുണഭോക്തൃ പദ്ധതി അപേക്ഷ ഇനി ഓൺലൈനിൽ

post

ഇടുക്കി: സാമുഹ്യനീതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കുള്ള അപേക്ഷ സുനീതി പോർട്ടൽ മുഖേന ഓൺലൈൻ മോഡിലാക്കി. പോർട്ടൽ പ്രവർത്തന സജ്ജമായിട്ടുളള സാഹചര്യത്തിൽ 2022-23 സാമ്പത്തിക വർഷം മുതൽ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കായുളള എല്ലാ അപേക്ഷകളും സുനീതി പോർട്ടൽ മുഖേന ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുളളൂ. അപേക്ഷ suneethi.sjd.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജില്ലാ സാമൂഹ്യനീതി ആഫീസിൽ എത്തിക്കണം.

1 വിദ്യാകിരണം

2 വിദ്യാജ്യോതി

3 ഭിന്നശേഷി വിദ്യാർഥികൾക്കുളള സ്കോളർഷിപ്പ്

4 വിജയാമൃതം

5 വിദുര വിദ്യാഭ്യാസ സ്കോളർഷിപ്പ്

6. പരിണയം (ഭിന്നശേഷിക്കാരായവരുടെ പെൺമക്കൾക്കും/ഭിന്നശേഷിക്കാരായ പെൺക്കുട്ടികൾക്കും വിവാഹ ധനസഹായം നൽകുന്ന പദ്ധതി)

7. കാഴ്ച വൈകല്യമുളള അഡ്വക്കേറ്റുമാർക്ക് ധനസഹായം അനുവദിയ്ക്കുന്ന പദ്ധതി.

8.ഭിന്നശേഷിക്കാർക്ക് അസിസ്റ്റീവ് ഡിവൈസ് അനുവദിയ്ക്കുന്നതിനുളള അപേക്ഷ.

9. വികലാംഗ ദുരിതാശ്വാസ നിധി ധനസഹായം.

10. സ്വാശ്രയ.

11 മാതൃജ്യോതി.

12 ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുളള സ്കോളർഷിപ്പ് (ഏഴാം ക്ലാസ്സ് മുതൽ ഡിപ്ലോമ/ഡിഗ്രീ/പിജി വരെ).

13. സഫലം പദ്ധതി.

14. ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം/താമസസൗകര്യം ധനസഹായം അനുവദിക്കുന്ന പദ്ധതി.

15 ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് വിവാഹധനസഹായം നൽകുന്ന പദ്ധതി.

16 വയോമധുരം പദ്ധതി.

17 മന്ദഹാസം പദ്ധതി.

18 മിശ്ര വിവാഹിതർക്കുളള ധനസഹായം.

എന്നീ പദ്ധതികൾക്കുള്ള അപേക്ഷയാണ് ഓൺലൈൻ വഴിയാക്കിയത്.

കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04862 228160.