പള്ളിക്കര ജിഎച്ച്എസ്എസില്‍ മൂന്ന് കോടി രൂപയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു

സാധാരണക്കാരെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ മുന്‍ഗണന; മന്ത്രി വി ശിവന്‍ കുട്ടി
സാധാരണക്കാരെ മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും പൊതുവിദ്യാഭ്യാസ മേഖലയിലും ഇത് തുടരുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച കെട്ടിടം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു.
2018 -2019 വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചിലവഴിച്ചാണ് ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. 8 ക്ലാസ് മുറികള്‍, ലാബ് സൗകര്യം, കമ്പ്യൂട്ടറില്‍ ലാബ് സൗകര്യം, ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹാള്‍, സ്റ്റാഫ് റൂം, ഓഫീസ് റൂം, ഗസ്റ്റ് റൂം ,വാഷ് റൂം എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ കെട്ടിടം.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സരിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷക്കീല ബഷീര്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ ,വാര്‍ഡ് മെമ്പര്‍ സിദ്ദിഖ് പള്ളിപ്പുഴ , ബേക്കല്‍ എ.ഇ.ഒ കെ.സുരേശന്‍, വിദ്യാകിരണം പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദിലീപ്, പി.ഡബ്ല്യൂ.ഡി യമുന , പള്ളിക്കര ജി എച്ച് എസ് എസ് ഹെഡ്മാസ്റ്റര്‍ വി കെ പി അബ്ദുല്‍ ജബ്ബാര്‍, പി.ടി.എ മെമ്പര്‍ റഷീദ് ഹാജി കല്ലിങ്കാല്‍ ,എം.ബി ഷാനവാസ്,പുത്തൂര്‍ കുഞ്ഞാമദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ,കെ.ഇ.എ ബക്കര്‍,എം.എ ലത്തീഫ്,രാജേന്ദ്രപ്രസാദ് ,പള്ളിക്കര ഒഎസ്എ ചെയര്‍മാന്‍
സുകുമാരന്‍ പൂച്ചക്കാട്, ജി.എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി തുഫൈലുര്‍ റഹ്‌മാന്‍, എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി ഇന്ദിര മാരാന്‍ കാവില്‍ എന്നിവര്‍ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് പി.എസ് അബ്ദുള്‍ സത്താര്‍ തൊട്ടി സ്വാഗതവും പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് കെ സുജയ നന്ദിയും പറഞ്ഞു.