കേബിള്‍ റ്റിവി മോണിറ്ററിങ് കമ്മറ്റി പുനസംഘടിപ്പിച്ചു
ജില്ലയില്‍ കേബിള്‍ റ്റിവി മോണിറ്ററിങ് കമ്മറ്റി പുനസംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അദ്ധ്യക്ഷയായ കമ്മിറ്റിയുടെ ആദ്യ യോഗം കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറി. ജില്ലാ പോലീസ് മേധാവി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍. ജില്ലാ സാമൂഹ്യ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ആകാശവാണി ദേവികളും അസി. ഡയറക്ടര്‍ സണ്ണി ജോസഫ് ഇലക്ട്രോണിക മീഡിയ പ്രതിനിധി, ന്യൂമാന്‍ കോളേജ് അസി. പ്രൊഫ. റോമി തോമസ് കമ്മ്യൂണിക്കേഷന്‍ പ്രതിനിധി, ജില്ലാ വനിത കൗണ്‍സില്‍ സെക്രട്ടറി റോസക്കുട്ടി എബ്രഹാം വനിതാ പ്രതിനിധി, ഫാ. ജോസ് ആന്റണി ശിശു ക്ഷേമ പ്രതിനിധി എന്നിവരാണ് സമിതി അംഗങ്ങള്‍. പുതിയ അംഗങ്ങള്‍ക്ക് ഫലപ്രദമായി സമിതിയുടെ പ്രവര്‍ത്തനം നടത്തുന്നതിന് പരിശീലനം നല്‍കുന്നതിന് സര്‍ക്കാരിലേക്ക് കത്ത് അയക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. കേബിള്‍ റ്റിവി നെറ്റ്വര്‍ക്ക് നിയന്ത്രണ നിയമം അനുശാസിക്കുന്ന പ്രോഗ്രാം കോഡ്, അഡ്വര്‍ടൈസിങ് കോഡ് എന്നിവ പാലിച്ച് മാത്രമേ സംപ്രേഷണം നിര്‍വ്വഹിക്കാന്‍ പാടുള്ളൂ. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേബില്‍ റ്റിവി ചാനലുകളെല്ലാം പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം.
സദുദ്ദേശ്യത്തോടെയല്ലാത്തതും അന്തസ്സില്ലാത്തതുമായ കാര്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്
സുഹൃദ് രാഷ്ട്രങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നത്
മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ പ്രകോപനപരമായതോ ആയ വിവരങ്ങളോ ചിത്രങ്ങളോ സംപ്രേഷണം ചെയ്യുന്നത്
അസഭ്യമായതോ, അപകീര്‍ത്തികരമായതോ, ഗൂഢഉദ്ദേശത്തോടെയോ, അര്‍ദ്ധസത്യങ്ങളോ സംപ്രേഷണം ചെയ്യുന്നത്,
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ, നിയമ വാഴ്ച ഹനിക്കുന്നതിനോ അക്രമത്തിന് പ്രകോപിക്കുന്നതിനോ ഇടവരുന്നത്,
കോടതി അലക്ഷ്യം വരുത്തുന്നത്,
രാഷ്ട്രപതിയുടേയും നീതിന്യായ കോടതിയുടേയും വിശ്വാസ്യത ചോദ്യം ചെയ്യുന്നത്,
രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നത് ,
വ്യക്തിയുടേയോ സമൂഹത്തിന്റേയോ സ്വകാര്യ ജീവിതത്തിനോ,വ്യക്തിത്വത്തിനോ, ആത്മാഭിമാനത്തിനോ ഹാനി സംഭവിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്,
അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നത്,
സ്ത്രീകളുടെ ശരീരം സഭ്യേതരമല്ലാത്ത വിധത്തില്‍ പ്രദര്‍ശിപ്പിച്ച് അഭിമാനക്ഷതമുണ്ടാക്കുന്നത്,
കുട്ടികളെ അവഹേളിക്കുന്നത് എന്നിവ സംപ്രേഷണം ചെയ്യുന്നത് നിയമ വിരുദ്ധമാണ്.
എന്റര്‍ടെയിന്‍മെന്റ് ചാനലുകള്‍ക്ക് വാര്‍ത്താ സംപ്രേഷണത്തിന് അവകാശമില്ല.
ജാതി, മത, ഭാഷാ അടിസ്ഥാനത്തില്‍ വ്യക്തികളെ വിവേചിക്കുന്നതും പരിഹസിക്കുന്നതും,
1952 സിനിമാറ്റോഗ്രാഫി നിയമം ലംഘിക്കുന്നത്,
സിനിമ ഗാനം, സിനിമ പരസ്യം, സംഗീതം, വീഡിയോ ക്ലിപ്പിങുകള്‍ എന്നിവ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തിട്ടില്ലാത്തത് സംപ്രേഷണം ചെയ്യുന്നത് നിയമ വിരുദ്ധമാണ്.
നിയമ വിരുദ്ധമായതെല്ലാം പരിശോധിച്ച് നടപടി സ്വീകരിക്കുകയാണ് ജില്ലാ കേബിള്‍ റ്റിവി മോണിറ്ററിങ് സമിതി ചുമതലകള്‍. കേബിള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന - ഉള്ളടക്കത്തെക്കുറിച്ച്, പൊതുജനങ്ങള്‍ക്ക് ജില്ലാ കേബിള്‍ റ്റിവി മോണിറ്ററിങ് സമിതിയ്ക്ക് പരാതി നല്‍കാം. നിയമം അനുശാസിക്കുന്ന നടപടിക്രമമനുസരിച്ച് സമിതി നടപടിയെടുക്കും. ഏതെങ്കിലും പ്രോഗ്രാം പൊതു ക്രമത്തെ ബാധിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും കമ്മ്യൂണിറ്റിയെ ബാധിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഉടന്‍ തന്നെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
കേബിള്‍ ടെലിവിഷന്‍ ചാനലുകളുടെ ഉള്ളടക്കത്തെക്കുറിച്ച് നിരീക്ഷിച്ച് നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. നിയമപരമായ മുന്നറിയിപ്പുകള്‍ നൽകുക,
ജാതി, മതം, വര്‍ണം, വര്‍ഗം എന്നിവയിലൂടെ അവഹേളിക്കുന്നത്, അപമാനിക്കുന്നത് .
ഭരണഘടനയ്‌ക്കെതിരെ പ്രതിപാദിക്കുന്നത്.
അക്രമം, നിയമലംഘനം, അശ്ലീലം എന്നിവയെ പ്രോല്‍സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും
ദുഷ്പ്രവണത പ്രകീര്‍ത്തിക്കുന്നത്
ഭരണഘടനാ സ്ഥാപനങ്ങളെയും ചിഹ്നങ്ങളെയും ഭരണഘടനാ പദവികള്‍ അലങ്കരിക്കുന്ന വ്യക്തികളുടെ അന്തസ്സിനെ മനപൂര്‍വ്വമായി അപകീര്‍ത്തിപ്പെടുത്തുന്നതും, അസഭ്യമായ വിധത്തില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ നല്‍കുന്നതും കേബിള്‍ റ്റിവി നിയമത്തിലെ പരസ്യകോഡിന് വിരുദ്ധമാണ്.
സമിതിയ്ക്ക് പരാതി ലഭിച്ചാല്‍ സമിതി യോഗം ചേര്‍ന്ന് വ്യക്തികള്‍/സംഘടനകള്‍ ശ്രദ്ധയില്‍പ്പെടുത്തിയ പരാതികളിലോ അല്ലെങ്കില്‍ സ്വമേധയോ കേബിള്‍ ടിവി നെറ്റ്വര്‍ക്കുകളുടെ വ്യവസ്ഥകള്‍ ലംഘിച്ചതായി തെളിഞ്ഞാല്‍ നടപടി എടുക്കും.
കേബിള്‍ ടിവി നെറ്റ് വര്‍ക്കിന്റെ പ്രാദേശികമായി ഉള്ളടക്കത്തെക്കുറിച്ചാണ് പരാതിയെങ്കില്‍ പ്രസ്തുത പ്രോഗ്രാം / പരസ്യം എന്നിവയുടെ ഫുട്ടേജ് സമിതിയ്ക്ക് ആവശ്യപ്പെടാം. ലംഘനം നടന്നതായി കാണുകയാണെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ശേഷം നിയമത്തിലെ സെക്ഷന്‍ 11 അനുസരിച്ച് അംഗീകൃത ഓഫീസര്‍ക്ക് നടപടിയെടുക്കാം.
പരാതി ദേശീയ / പ്രാദേശിക സാറ്റലൈറ്റ് ചാനലുകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റിനോ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിക്കോ ശുപാര്‍ശകള്‍ കൈമാറും, ബന്ധപ്പെട്ട പ്രോഗ്രാം / പരസ്യം എന്നിവ സംബന്ധിച്ചുള്ള പരാതിയുടെ ഫുട്ടേജ് ആവശ്യപ്പെടുകയും ചെയ്യും. ശുപാര്‍ശയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിലേക്ക് നേരിട്ട് അയയ്ക്കുവാനും ജില്ലാ സമിതിയ്ക്ക് അധികാരമുണ്ട്.