കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

post

ആയുസും ആരോഗ്യവും സംരക്ഷിക്കുന്നതിന് കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പന്തളം നഗരസഭാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് കൃഷിചെയ്യാന്‍ കര്‍ഷകര്‍ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭ അധ്യക്ഷ സുശീല സന്തോഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു, കെ.സീന, രാധാവിജയകുമാര്‍, കൗണ്‍സിലര്‍മാരായ വി.ശോഭനാകുമാരി, റ്റി.കെ. സതി, ഷെഫിന്‍ റെജീബ്ഖാന്‍, പി.കെ. പുഷ്പലത, സൗമ്യ സന്തോഷ്, കെ.വി. ശ്രീദേവി, ആത്മ ജോയിന്റ് ഡയറക്ടര്‍ സാറാ റ്റി. ജോണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ എസ്.ജയപ്രകാശ്, മണ്ണ് പരിശോധനാകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.പുഷ്പ, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.