നവീകരിച്ച കമ്മ്യൂണിറ്റി ഹാളും സൗരോര്‍ജ്ജ വേലിയും ഉദ്ഘാടനം ചെയ്തു

post

നിലയ്ക്കല്‍ കുടിവെള്ള പദ്ധതി അട്ടത്തോട് മേഖലയുടെ ജലക്ഷാമം പരിഹരിക്കും

പത്തനംതിട്ട : സര്‍ക്കാര്‍ 130 കോടി രൂപ അനുവദിച്ച നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ അട്ടത്തോട്, തുലാപ്പള്ളി, ളാഹ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുമെന്നു രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. അട്ടത്തോട്ടില്‍ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും സൗരോര്‍ജ്ജ വേലിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. 

അട്ടത്തോട്ടില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കാന്‍ കിസുമം സ്‌കൂളിലെത്തിച്ചേരാന്‍ നിലവില്‍ നല്‍കിയിട്ടുള്ള ഒരു ബസിന് പുറമേ മറ്റൊന്നുകൂടി അനുവദിക്കാന്‍ നടപടി പൂര്‍ത്തിയായി വരുന്നതായി എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത ഫയര്‍ഫോഴ്‌സിന്റെ മീറ്റിംഗില്‍ കാട്ടു തീ അണക്കാന്‍ സംസ്ഥാനം ഹെലികോപ്റ്റര്‍ വാങ്ങണമെന്ന് താന്‍ ആവശ്യപ്പെട്ടതായും രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണത്തിനു സംസ്ഥാന സര്‍ക്കാറിന്റെ 6,20,000 രൂപയാണു ചെലവഴിച്ചത്. കൃഷിഭൂമിയില്‍ വന്യജീവി അക്രമണം തടയാന്‍ രണ്ടര കിലോമീറ്റര്‍ സൗരോര്‍ജ വേലി നിര്‍മിക്കാന്‍ 3,98,000 രൂപയുടെ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടാണു വിനിയോഗിച്ചത്.