അടൂരിലെ റോഡ് വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി

post

അടൂര്‍ നിയോജകമണ്ഡലത്തിലെ നിരത്തു വിഭാഗവുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അടൂര്‍ ടൗണ്‍ പാലം, ആനയടികൂടല്‍ റോഡ് അടക്കമുള്ള കിഫ്ബി, കെആര്‍എഫ്ബി, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളുടെ പ്രവര്‍ത്തനം ഉന്നത ഉദ്യോഗസ്ഥരുമായി ഡെപ്യുട്ടി സ്പീക്കര്‍ ചര്‍ച്ച ചെയ്തു. പദ്ധതി പ്രവര്‍ത്തനത്തിലെ കാലതാമസം പരിഹരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനിയര്‍ പ്രകാശ് ഇടിക്കുള, പൊതുമരാമത്ത് വിഭാഗം ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ (റോഡ്‌സ്) ഷേര്‍ളി ടി. ദാസ്, കെആര്‍എഫ്ബി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ റ്റി.എസ്. ജയരാജ്, റോഡ്‌സ് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ എസ്. സുധ,  റീബില്‍ഡ് കേരള (പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്) എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സത്യാനന്ദ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ തുളസീധരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.