കാര്‍ഷിക വിളകളുടെ സംരക്ഷണവേലി ജില്ലാതല ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ത്രിതല പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന കാര്‍ഷിക വിളകളുടെ സംരക്ഷണ വേലി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പൂതങ്കരയില്‍ നിര്‍വഹിച്ചു. വന്യമൃഗങ്ങള്‍ കൃഷി ഇടങ്ങളില്‍ കടന്നു കയറി നശീകരണം നടത്തുന്നതിനുള്ള പരിഹാരം കാണുന്നതിന്റെ ഭാഗമായിട്ടാണ് ചെയിന്‍ ലിങ്കസ് ഉപയോഗിച്ചുള്ള വേലി നിര്‍മിക്കുന്ന ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2500 കുടുംബങ്ങള്‍ക്കുള്ള കാര്‍ഷിക നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം കോന്നി എം.എല്‍.എ അഡ്വ കെ യു ജനീഷ് കുമാര്‍ നിര്‍വഹിച്ചു.










