കൃഷിയുടെ സവിശേഷതകള്‍ പുതുതലമുറ തൊട്ടറിയുന്നുവെന്നത് പ്രതീക്ഷയുണര്‍ത്തുന്നു
 
                                                പത്തനംതിട്ട: കൃഷിയുടെ സവിശേഷതകള്‍ പുതുതലമുറ തൊട്ടറിയുന്നുവെന്നത് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ളാക പാടശേഖരസമിതിയുടെ കൊയ്ത്തുത്സവം ഇടയാറന്മുളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനമാണ് ളാക പാടശേഖസമിതിയെ സവിശേഷമാക്കുന്നത്. ജനകീയ പങ്കാളിത്തം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് ളാക പാടശേഖരസമിതിക്കുള്ളത്. ഏറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ളാകയില്‍ കൃഷിയിറക്കിയത്. എന്നാല്‍, ഏറ്റവും മികച്ച രീതിയില്‍ അവ തുടര്‍ന്നു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആദ്യം കൊയ്ത് എടുത്ത കറ്റ, നാട്ടാചാരം അനുസരിച്ചു ളാക ഇടയാറന്മുള ഭഗവതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനു ക്ഷേത്രം ഭാരവാഹികള്‍ക്ക് കൈമാറി. ഇടയാറന്മുള എഎംഎച്ച്എസ്എസ്, കിടങ്ങന്നൂര്‍ എസ്‌വിജിവി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആറന്മുള ഗവ. വി.എച്ച്.എസ്എസ്, വല്ലന ടി.കെ.എം.ആര്‍.എം.വി.എച്ച്.എസ്.










