ജീവിതത്തിന്റെ എല്ലാ തുറകളിലും സഹകരണ മേഖല പ്രാധാന്യം വഹിക്കുന്നു: മന്ത്രി എം.എം.മണി

post

ഇടുക്കി : രാജ്യത്ത് സഹകരണ മേഖലയ്ക്ക് പ്രാതിനിധ്യമില്ലാത്ത ഒരു രംഗവുമില്ലെന്നും ജീവിതത്തിന്റെ എല്ലാ തുറകളിലും സഹകരണ മേഖല പ്രധാന പങ്കുവഹിക്കുന്നതായും മന്ത്രി എം.എം.മണി. കാഞ്ചിയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സര്‍ക്കാര്‍ തീരുമാനമാണ് കേരള ബാങ്ക് രൂപീകരണം. ഇത് നല്ലൊരു കാല്‍വയ്പാണ്. സഹകരണ ബാങ്കുകളിലെ പണം യഥോചിതം വായ്പകള്‍ നല്കി സഹകരണ മേഖല മികച്ച വളര്‍ച്ച നേടണമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് മന്ദിരത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ച എം.ആര്‍ ദാമോദരന് മന്ത്രി ഉപഹാരം നല്കി. ബാങ്ക് പ്രസിഡന്റ് കെ.സി.ബിജു അധ്യക്ഷത വഹിച്ചു.
സ്ഥാപന പ്രസിഡന്റ് വി.കെ.നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്റെ  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണിയും സ്ഥാപക പ്രസിഡന്റിന്റെ ഫോട്ടോ അനാച്ഛാദനം ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.രാജനും നിര്‍വഹിച്ചു. മുന്‍ എം.പി.അഡ്വ. ജോയ്‌സ് ജോര്‍ജ് നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.ശശി നവീകരിച്ച വളം ഡിപ്പോ ഉദ്ഘാടനം ചെയ്തു. ജോയിന്റ് റജിസ്ട്രാര്‍ ജനറല്‍ എസ്.ഷേര്‍ളി ഡിപ്പോസിറ്റ് സ്വീകരിച്ചു. 
 ജില്ലാ ബാങ്ക്ഡി ജിഎം പ്രീത കെ.മേനോന്‍ നവീകരിച്ച കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍ വി.വി.തോമസ്  അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് റ്റി.ജി കലേഷ് സ്വാഗതമാശംസിച്ചു. ബാങ്ക് സെക്രട്ടറി കെ.റ്റി.സ്‌കറിയ റിപ്പോര്‍ട്ടവതരിപ്പിച്ചു. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്    എ.എല്‍. ബാബു, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍,  കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ വിനോദ് , ബ്ലോക്ക് പഞ്ചായത്തംഗം സാലി ജോളി, കാംകോ ഡയറക്ടര്‍ കെ.എസ് മോഹനന്‍, സഹകരണ ആശുപത്രി പ്രസിഡന്റ് കെ.ആര്‍.സോദരന്‍, സര്‍ക്കിള്‍ സഹകരണ യൂണിയനംഗം എന്‍.ശിവരാജന്‍, ഐ.ഡി.സി.ബി മാനേജര്‍ എ.ആര്‍ മോഹന്‍ദാസ്, ജോയിന്റ് ഡയറക്ടര്‍ കുഞ്ഞുമുഹമ്മദ്, ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാര്‍ വിജയന്‍ നമ്പൂതിരി , മുന്‍ ബാങ്ക് പ്രസിഡന്റുമാരായ മാത്യു ജോണ്‍ മുണ്ടയ്ക്കല്‍, ജോസ് ഞായര്‍കുളം, ജേക്കബ് വടക്കന്‍, മാത്യു ജോര്‍ജ്, ജോര്‍ജ് ജോസഫ് തെക്കന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.