ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ മത്സരങ്ങള്‍

post


നാഷണല്‍ വോട്ടേഴ്‌സ് ഡേ - യോടനുബന്ധിച്ച് എന്റെ വോട്ട് എന്റെ ഭാവി 'ഓരോ വോട്ടിന്റെയും ശക്തി' എന്ന ആശയത്തെ മുന്‍നിര്‍ത്തി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ ഇലക്ഷന്‍ കമ്മീഷന്‍ മത്സരം സംഘടിപ്പിക്കുന്നു. സ്ലോഗണ്‍, ഗാനാവതരണം, പോസ്റ്റര്‍ ഡിസൈനിംഗ്, വിഡിയോ ചിത്രീകരണം എന്നീ വിഭാഗങ്ങളില്‍ ദേശീയതലത്തിലാണ് മത്സരം നടത്തുന്നത്.


മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ക്ക് tthps://ecisveep.nic.in/conttse/ എന്ന വെബ്‌സൈറ്റില്‍ നിന്ന് മത്സരങ്ങളെ സംബന്ധിച്ച വിശദമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളും നിബന്ധനകളും മനസ്സിലാക്കാം.  ക്വിസ്സ് മത്സരത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ മുകളില്‍ക്കൊടുത്തിരിക്കുന്ന വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും ഇതര വിഭാഗങ്ങളിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ മത്സരാര്‍ത്ഥികളുടെ പേര്, പങ്കെടുക്കുന്ന മത്സര വിഭാഗം എന്നിവയുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി.


എന്‍ട്രികള്‍  വെബ് സൈറ്റിലേക്ക് ഇ-മെയില്‍ ചെയ്യണം. മത്സരങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും പ്രത്യേക പരാമര്‍ശം ലഭിക്കുന്ന എന്‍ട്രികള്‍ക്കും ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളുകള്‍ കമ്മീഷന്‍ നല്‍കും. മത്സരത്തിനുളള എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിന്  മാര്‍ച്ച് 15 വരെ ഇലക്ഷന്‍ കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍  ഷീബ ജോര്‍ജ്ജ്  അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ പരിശീലനവും സര്‍ട്ടിഫിക്കേഷനും

ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി  വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (ഗകഋഉ), 5 ദിവസത്തെ ഭക്ഷ്യ സുരക്ഷാ പരിശീലനവും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14   മുതല്‍ 18  വരെ എറണാകുളം ജില്ലയില്‍ കളമശ്ശേരിയില്‍ ഉള്ള ഗകഋഉ ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം നടക്കുന്നത്. 1000 രൂപയാണ് പരിശീന ഫീസ്. താത്പര്യമുള്ളവര്‍  ഗകഋഉ ന്റെ വെബ്സൈറ്റ് ആയ ംംം.സശലറ.ശിളീല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0484 2532890 / 2550322.