കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു

post

ഇടുക്കി : മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ സംസ്ഥാനതല ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. ബുദ്ധിപരമായ വികാസം ഒന്നുകൊണ്ടുമാത്രം ജീവിതത്തിന്റെ എല്ലാതുറകളിലും ഒരാളെ നമുക്കളന്ന് തിട്ടപ്പെടുത്താനാകില്ലെന്ന് മന്ത്രി പറഞ്ഞു. കാര്‍മ്മല്‍ ജ്യോതി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ചിട്ടുള്ള മുളനേഴ്‌സറിയുടെ ഉദ്ഘാടനവും നടത്തി. യുഎന്‍ഡിപിയും ഹരിതകേരളമിഷനും ചേര്‍ന്ന് നടപ്പാക്കുന്ന ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്‌കേപ്പ് പദ്ധതിക്ക് കീഴിലാണ് മുള നേഴ്‌സറി സ്ഥാപിച്ചിട്ടുള്ളത്. വിവിധ മുളയിനങ്ങളുടെ തൈകള്‍ ഇവിടെ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കുട്ടികളുടെ കലാ, കായിക പ്രകടനങ്ങളും ഒരുക്കിയിരുന്നു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. എ രാജ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, അടിമാലി ഗ്രാമപഞ്ചായത്തംഗങ്ങള്‍, കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ബിജി, യുഎന്‍ഡിപി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.