വീ - ലിഫ്റ്റ്: സമഗ്ര തൊഴില്‍ദാന പദ്ധതിയുമായി കോഴിക്കോട് കോര്പ്പറേഷന്

കോഴിക്കോട്: നഗരപരിധിയില്‍ തൊഴിലെടുക്കാന്‍ തയ്യാറാകുന്ന മുഴുവന്‍ ആളുകള്‍ക്കുമായി വീ- ലിഫ്റ്റ് എന്ന പേരില്‍ സമഗ്ര തൊഴില്‍ദാന പദ്ധതിയുമായി കോഴിക്കോട് കോര്പ്പറേഷന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴില്‍ദാതാക്കള്‍ ആവേണ്ടതുണ്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരപരിധിയില്‍ തൊഴിലെടുക്കാന്‍ തയ്യാറാകുന്ന മുഴുവന്‍ ആളുകള്‍ക്കും വേതനാധിഷ്ഠിത ജോലിയോ സ്വയംതൊഴില്‍ സംരംഭങ്ങളോ കണ്ടെത്തി നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നാലു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 5,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാവും. ജീവനോപാധി കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് സ്ഥിരമായ ഉപജീവനം ഉറപ്പുവരുത്താനും നഗര ദാരിദ്ര്യനിര്‍മാര്‍ജന ലക്ഷ്യം പൂര്ത്തീകരിക്കാനുമാവും. നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലുമായി കോര്പ്പറേഷന് കൗണ്‍സില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല കുടുംബശ്രീക്കാണ്. പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത് കോഴിക്കോട് ഐഐഎം ആണ്.
യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, യുവജന ക്ലബുകള്‍, കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം എന്നിവയിലൂടെയാണ് പ്രധാനമായും പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നത്. വാര്‍ഡ് തലത്തില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല കൗണ്സിലര്ക്കായിരിക്കുമെങ്കി
എന്‍യുഎല്‍എം പദ്ധതിയിലെ നൈപുണ്യ പരിശീലനവും തൊഴിലുറപ്പാക്കലും, സ്വയംതൊഴില്‍ പദ്ധതി എന്നീ ഘടകങ്ങളില്‍ ഉള്‍പ്പെടുത്തിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം, മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികളുമായുള്ള സംയോജനത്തിലൂടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സമയബന്ധിതവും കാര്യക്ഷമവുമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി ഫെബ്രുവരി 28നകം കോര്‍പ്പറേഷനും ഐഐഎമ്മുമായുള്ള ധാരണപത്രം ഒപ്പുവെക്കും.