അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

എറണാകുളം : കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ അങ്കണവാടികൾക്ക് ശിശു സൗഹൃദ പച്ചക്കറി കൃഷിത്തോട്ടം രണ്ടാം വാർഡ് ദർശന അങ്കണവാടിയിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ .എ സാജിത്ത് ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതി 2021ന്റെ ഭാഗമായാണ് അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളിൽ ചെറുപ്രായം മുതൽ തന്നെ കൃഷിയിൽ താല്പര്യം വളർത്തുന്നതിനും ജൈവ കൃഷിരീതികൾ പ്രചരിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.