ഓണ്‍ലൈനില്‍ നിന്ന് ഓഫ് ലൈനിലേക്ക് കരുതലോടെ കുരുന്നുകള്‍ സ്‌കൂളുകളിലെത്തി

post

ഇടുക്കി: മാസ്‌ക്കിട്ട്, ഗ്യാപ്പിട്ട്  കുഞ്ഞുങ്ങള്‍ സ്‌കൂളിലേക്ക്. ഒന്നര വര്‍ഷത്തിന് ശേഷം കുട്ടികള്‍ സ്‌കൂളിലേക്കെത്തുമ്പോള്‍ അധ്യാപകരും രക്ഷിതാക്കളും വളരെ കരുതലോടെയാണ് കുട്ടികളെ വരവേറ്റത്.. നീണ്ട കാലത്തെ അടച്ചിടലിനുശേഷം ഇന്നലെ (1)   ജില്ലയിലെ സ്‌കൂളുകള്‍ തുറന്നു. ഇതിന് മുന്നോടിയായി, വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ശുചീകരണ, പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

സാമൂഹിക അകലം പാലിച്ച് സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ സാനിറ്റൈസര്‍ നല്‍കി ശരീരോഷ്മാവ് പരിശോധിച്ചാണ് ക്ലാസിലേക്ക് സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടക്കുക. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസ് ഉണ്ടാവുക. ഉച്ചഭക്ഷണത്തിനുള്ള സൗകര്യവും സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  ബയോ ബബിള്‍ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരേ പ്രദേശത്ത് നിന്ന് എത്തുന്ന വിദ്യാര്‍ഥികളെ ഗ്രൂപ്പുകളാക്കി തിരിച്ചാണ് ബയോ ബബിള്‍  രീതി അവലംബിച്ചിരിക്കുന്നത്. സ്‌കൂളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഇടവേള വരെ ഗ്രൂപ്പുകള്‍ തിരിച്ചാണ് കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്  ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മുഖേന  അടിയന്തര ആവശ്യങ്ങള്‍ക്കായി 40 ലക്ഷം രൂപ കരുതല്‍ ധനമായി നല്‍കിയിട്ടുണ്ടെന്നു  പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ജോബി  അധ്യക്ഷത വഹിച്ചു.  ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പ്രവേശനോത്സവ സന്ദേശം നല്‍കി. സ്‌കൂള്‍ വരാന്തകളിലും പരിസരത്തും കോവിഡ് ബോധവല്‍ക്കരണ പോസ്റ്ററുകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.  പരിപാടിയില്‍ കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍  ജോയി ആനിത്തോട്ടം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മായാ ബിജു,