മുല്ലപ്പെരിയാര്‍ ഡാം : പ്രദേശവാസികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി

post

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136.85 (24/10/2021-11:00 AM) ആയ സാഹചര്യത്തില്‍ പെരിയാര്‍ വില്ലേജില്‍ പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എന്‍ ഡി ആര്‍ എഫിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണം നല്‍കി. വികസ്‌നഗര്‍, ഇഞ്ചിക്കാടു ആറ്റോരം, മഞ്ജുമല ആറ്റോരം എന്നിവിടങ്ങളിലെ വീടുകളില്‍ ഉള്ളവര്‍ക്കാണ് പെരിയാര്‍ വില്ലേജ് ഓഫീസര്‍ രാജപ്പന്‍ സി , എന്‍.ഡി.ആര്‍.എഫ്  ടീം കമാന്‍ഡര്‍ ടി രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയും റവന്യൂ വകുപ്പും സംയുക്തമായി  ബോധവല്‍ക്കരണം നല്‍കിയത്.