ഓപ്പറേഷൻ ബ്രേക് ത്രൂ : അടുത്ത ഘട്ടത്തിന് രൂപം നൽകാൻ നിർദ്ദേശം

post

കാക്കനാട്: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിൽ അടുത്തഘട്ട പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശിച്ചു. കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ സാങ്കേതിക സമിതി യോഗത്തിൽ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായുള്ള പ്രദേശങ്ങൾക്കും നിലവിൽ നടക്കുന്ന പ്രവൃത്തികൾക്കും പ്രാധാന്യം നൽകിയുള്ള തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ  ജില്ലാ കളക്ടർ സാങ്കേതിക സമിതിയോട് ആവശ്യപ്പെട്ടു. 
 ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഓപ്പറേഷൻ ബ്രേക്ക് ത്രൂ സാങ്കേതിക സമിതി കൺവീനർ എച്ച്. ടൈറ്റസ്, ചെയർമാൻ പി.എസ്. കോശി എന്നിവർ യോഗത്തിൽ പങ്കെടുത്തു.പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ദുരന്ത ലഘൂകരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.ടി.സന്ധ്യാദേവി വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കാരണക്കോടം തോടിൻ്റെ സ്റ്റേഡിയം മുതൽ കുമാരനാശാൻ നഗർ വരെയുള്ള ഭാഗങ്ങളിൽ നടക്കുന്ന പ്രവൃത്തികളാണ്  വിലയിരുത്തിയത്.