ഇടുക്കി നിയോജക മണ്ഡലം വികസനരേഖ പ്രകാശനം ചെയ്തു
 
                                                ഇടുക്കി : ഇടുക്കി നിയോജക മണ്ഡലത്തിന്റെ വികസന രേഖ   എം.എം മണി  എം.എല്‍.എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ ഓഫീസുകള്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്  ഭരണസംവിധാനം മികച്ചതാക്കും എന്ന് ജലവിഭവ വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിയോജക മണ്ഡലം വികസനരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം, ഗതാഗതം, മെഡിക്കല്‍ കോളേജ്, കാര്‍ഷികം തുടങ്ങിയ എല്ലാ മേഖലകളിലും സമഗ്ര വികസനം   ലക്ഷ്യം വച്ചാണ് വികസനരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അഞ്ചു വര്‍ഷത്തെ വികസന കാഴ്ചപ്പാടുകള്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ വികസന രേഖ തയ്യാറാക്കി നടപ്പാക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് എം.എം.മണി എം.എല്‍.എ പറഞ്ഞു.
ഉദ്പാദനം, പശ്ചാത്തല വികസനം, വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ പദ്ധതികള്‍ രൂപീകരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വികസന കമ്മിറ്റി പ്രസിഡന്റ് ഷാജി കാഞ്ഞമല യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ് സ്വാഗതം സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, മുന്‍ എംപി ജോയ്‌സ് ജോര്‍ജ് , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി ആര്‍ ശശി, അനില്‍ കൂവപ്ലാളക്കല്‍, എ.ഐ അഗസ്റ്റിന്‍, എം.കെ പ്രീയന്‍ സമുദായിക നേതാക്കളായ മുഹമ്മദ് മൗലവി, പി. രാജന്‍, ഫാ.ബിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു.










