മന്ത്രിമാര്‍ വാസ്തുവിദ്യാഗുരുകുലം സന്ദര്‍ശിച്ചു

post

പത്തനംതിട്ട : സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും വാസ്തുവിദ്യാഗുരുകുലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വാസ്തുവിദ്യാഗുരുകുലത്തിന്റെ പുതിയ പദ്ധതിയായ വാസ്തുവിദ്യ ചുമര്‍ച്ചിത്ര മ്യൂസിയം സ്ഥാപിക്കുന്നതിനായി പ്രൊപ്പോസല്‍ നല്‍കണമെന്നും, അന്താരാഷ്ട്ര എക്‌സിബിഷന്‍ നടത്തുന്നതിനായി ആലോചിക്കാനും മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കി.

ഭാരതീയ വാസ്തുവിദ്യയും അനുബന്ധവിഷയങ്ങളുടെയും പ്രചാരണത്തിനും സംരക്ഷണത്തിനുമായി സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം. വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടര്‍ മുഹമ്മദ് റിയാസ്, വൈസ് ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ബോര്‍ഡ് അംഗം ജി. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.