പൈതൃകത്തിലൂന്നി പിലിക്കോട് മാതൃക

കാസർകോട്: വേറിട്ട ജനക്ഷേമ മാതൃകകള്‍ സൃഷ്ടിച്ച് ദേശീയ ശ്രദ്ധയാകര്‍ഷിച്ച പിലിക്കോടിന്റെ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സംസ്ഥാനത്തെ മികച്ച ജൈവപരിപാലന സമിതിക്കുള്ള അവാര്‍ഡ്. നാടിന്റെ പച്ചപ്പിനെ തിരിച്ചുപിടിക്കാന്‍ പിലിക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയപ്പോള്‍ പൈതൃകം നാട്ട്മാവ് പദ്ധതി, പൈതൃകം വിത്തുഉത്സവം, വിദ്യാലയങ്ങളില്‍ നടപ്പാക്കിയ ജൈവതാളം പദ്ധതി ജൈവ വൈവിധ രജിസ്റ്റര്‍ തുടങ്ങിയവ നാടിന് പുത്തന്‍ കാഴ്ചപ്പാട് നല്‍കി.
നാടുനീങ്ങിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകളേയും മാമ്പഴപ്പെരുമയേയും നില നിര്‍ത്താനായി ആവിഷ്‌കരിച്ച പൈതൃകം നാട്ട്മാവ് പദ്ധതിയും അതിനോട് അനുബന്ധിച്ച് നടത്തിയ 2019 മെയില്‍ പതിനാറ് വാര്‍ഡുകളിലേയും കുടുംബശ്രീ, എ ഡി എസുകള്‍ പങ്കെടുത്ത നാട്ടു മാമ്പഴഫെസ്റ്റും നൂതന കാല്‍വെപ്പായിരുന്നു. ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ എഡിഎസ് 450 ഓളം നാടന്‍ മാവിന്‍ തൈകള്‍ ഉണ്ടാക്കുന്ന ഒരു നഴ്സറിയും നിര്‍മ്മിച്ചു. 2019 ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ ഈ മാവിന്‍ തൈകള്‍ പുതിയ ഒരു സ്ഥലത്ത് നടുകയും ചെയ്തു.കൂടാതെ നാടന്‍ വാഴയിനങ്ങളെ സംരക്ഷിക്കാന്‍ ആവിഷ്‌കരിച്ച പൈതൃകം നാട്ട് വാഴ പദ്ധതിയും ജനങ്ങള്‍ ഏറ്റെടുത്തു.
പഞ്ചായത്തിലെ 13 പാടശേഖരസമിതികള്‍ വഴി 40 ഇനം നാടന്‍ നെല്‍ വിത്തുകള്‍ സംരക്ഷിക്കുന്നതിനും അവ കൃഷി ചെയ്യുന്നതിനുമായി നടപ്പാക്കിയ പൈതൃകം വിത്തു ഉത്സവം, ഹൈബ്രിഡ് നെല്ല് വിത്തുകള്‍ക്ക് പകരം നാടന്‍ വിത്തുകള്‍ സംരക്ഷിക്കുന്നതിനായി ബി എം സി വഴി പ്രാവര്‍ത്തികമാക്കുന്ന മറ്റൊരു കാര്‍ഷീക പദ്ധതിയാണ് പൈതൃകം നെല്ല് വിത്ത് ഗ്രാമം എന്നിവ നെല്‍ക്കൃഷി സംരക്ഷണത്തിന്റെ പുത്തന്‍ മാതൃകയായി. പഞ്ചായത്തിനകത്തും പുറത്തുമുള്ള 45 ഇനം നാടന്‍ നെല്ല് വിത്തിനങ്ങള്‍ പിലിക്കോട് ഇന്ന് സംരക്ഷിച്ചു വരുന്നു. 75 നാടന്‍ നെല്‍വിത്ത് ഇനങ്ങള്‍ സംരക്ഷിക്കാനാണ് ബി എം സി ലക്ഷ്യമിടുന്നത്. പിലിക്കോടിനെ പൈതൃക നെല്‍വിത്ത് ഗ്രാമമായി കഴിഞ്ഞവര്‍ഷം തന്നെ കൃഷി മന്ത്രി പ്രഖ്യാപിച്ചിരുന്നു.
ജൈവതാളം എന്ന പേരില്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയ ബി എം സി കള്‍ ജൈവോദ്യാനം, ജൈവ വൈവിധ രജിസ്റ്റര്‍, വിദ്യാലയ കോമ്പോണ്ടില്‍ ഔഷധതോട്ടം എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ വിദ്യാലയത്തിന്റേയും പരിസരത്തും, വദ്യാര്‍ത്ഥികളുടെ വീട്ടുപറമ്പിലും ലഭ്യമാകുന്ന ഔഷധ ചെടികള്‍ പ്രസ്തുത തോട്ടത്തില്‍ നട്ടുപിടിപ്പിച്ചു. പഞ്ചായത്തിലെ ഒമ്പതോളം കാവുകള്‍ സംരക്ഷിക്കുന്നതിനും ബി എം സിയുടെയും കാരണവ കൂട്ടങ്ങളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു. ജൈവവേലി കെട്ടുക, കാവുകളെ പുഷ്ടിപ്പെടുത്തുക,കയ്യേറ്റം തടയുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. പിലിക്കോട് മുന്‍ പഞ്ചായത്ത് മുന്‍ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നിലവിലെ ഭരണ സമിതിയും തുടരുകയാണ്.