വെളിനല്ലൂരില്‍ കോവിഡാനന്തര ക്ലിനിക്കുകള്‍

post

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹോമിയോ, ആയുര്‍വേദ കോവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിച്ചു. പഞ്ചായത്തിലെ റോഡുവിള ഹോമിയോ ഡിസ്പെന്‍സറിയിലാണ് ഹോമിയോ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. വെളിനല്ലൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡിസ്പെന്‍സറിയിലാണ് കോവിഡാനന്തര ആയുര്‍വേദ ചികിത്സ ആരംഭിച്ചത്. രണ്ട് ക്ലിനിക്കുകളും എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാണ്. കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് നേരിട്ട് ക്ലിനിക്കുകളിലെത്തി ചികിത്സ തേടാമെന്ന് പ്രസിഡന്റ് എം. അന്‍സാര്‍ പറഞ്ഞു.
പൂയപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചു. കോളനികള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ആര്‍. ആര്‍.ടികളുടെ പ്രവര്‍ത്തനം വിപുലീകരിച്ചതായും പ്രസിഡന്റ് ജെസ്സി റോയ് അറിയിച്ചു.