വാക്‌സിന്‍: 243247 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു

post

എറണാകുളം: ജില്ലയില്‍ ചൊവ്വാഴ്ച വരെ 243247 ആളുകള്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചു. 891471 ആളുകള്‍ ആദ്യ ഡോസ് വാക്‌സിനും സ്വീകരിച്ചു. ആകെ 1134718 ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു.  

ആരോഗ്യ പ്രവര്‍ത്തകരില്‍ 58800 ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 75711 പേര്‍ ആദ്യ ഡോസ് വാക്‌സിനും എടുത്തു. കോവിഡ് മുന്നണി പ്രവര്‍ത്തകരില്‍ 30475 ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 51841 ആളുകള്‍ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 496 പേര്‍ രണ്ട് ഡോസ് വാക്‌സിനും 74637 ആളുകള്‍ ആദ്യ ഡോസും സ്വീകരിച്ചു. 

45 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ 42744 ആളുകള്‍ രണ്ട് ഡോസും 286986 ആളുകള്‍ ആദ്യ ഡോസും എടുത്തു. 60 ന് മുകളില്‍ പ്രായമുള്ളവരില്‍ 110732 ആളുകള്‍ രണ്ട്  ഡോസും 402296 ആളുകള്‍ ആദ്യ ഡോസും സ്വീകരിച്ചു. ജില്ലയില്‍ ഇതുവരെ  822026 ആളുകള്‍ക്ക് കോവി ഷീല്‍ഡിന്റെ ആദ്യ ഡോസും 202359 ആളുകള്‍ക്ക് രണ്ട് ഡോസും നല്‍കി. കോ വാക്‌സിന്‍ 69445 ആളുകള്‍ ആദ്യ ഡോസും 40888 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു.