വെന്റിലേറ്ററും 50 പള്‍സ് ഓക്‌സിമീറ്ററും കൈമാറി അമേരിക്കന്‍ മലയാളി സംഘടന ഫോമ

post

പത്തനംതിട്ട : അമേരിക്കന്‍ മലയാളി സംഘടനയായ ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ആദ്യഘട്ടമായി ഒരു വെന്റിലേറ്ററും 50 ഓക്‌സിമീറ്ററുകളും കൈമാറി. ഫോമ വെസ്റ്റേണ്‍ റീജിയണ്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍, സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്ക്  ഉപകരണങ്ങള്‍ കൈമാറി. സംസ്ഥാനത്തൊട്ടാകെ  ആദ്യഘട്ടത്തില്‍ ഫോമ 10 വെന്റിലേറ്ററുകളും  500 പള്‍സ് ഓക്‌സിമീറ്ററുകളും നല്‍കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:എ.എല്‍ ഷീജ(ആരോഗ്യം), ആരോഗ്യകേരളം ജില്ലാ പ്രോഗാം മാനേജര്‍ ഡോ.എബി സുഷന്‍, പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനക്കല്‍, ആര്‍.എം.ഒ ഡോ. ആശിഷ് മോഹന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്,  പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം പ്രതിനിധി അജിത് കോശി, കെ.എം.എസ്.സി.എല്‍ മാനേജര്‍ കലാദേവി, അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.