ഇന്ന് 124 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

post

കണ്ണൂര്‍ : ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 8 ) സര്‍ക്കാര്‍ മേഖലയില്‍ 95 ആരോഗ്യ കേന്ദ്രങ്ങളിലും കൂടാതെ പരിയാരം മെഡിക്കല്‍ കോളേജിലും കൊവിഡ് വാക്‌സിന്‍  നല്‍കും. കണ്ണൂര്‍ ജൂബിലി ഹാള്‍, കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം പവലിയന്‍, പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍, പെരുമ്പ പ്രാഥമികാരോഗ്യകേന്ദ്രം  എന്നിവ കൊവിഡ്  മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.

മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ 5001000 പേര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍  ,ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള  എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ 24  സ്വകാര്യ ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്‌സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ കോവിന്‍ (https://www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാം.