പട്ടയമേളയില്‍ കൗതുകം പകര്‍ന്ന് പരമ്പരാഗത നൃത്തം
 
                                                ഇടുക്കി : കട്ടപ്പന ജില്ല മെഗാ പട്ടയമേളയോടനുബന്ധിച്ച് അരങ്ങേറിയ ആദിവാസി 'കൂത്ത് അവതരണം 'ശ്രദ്ധേയമായി,. ആദിവാസി ഉത്സവങ്ങളോടനുബന്ധിച്ചാണ് പ്രധാനമായി കൂത്ത് നടത്തുന്നത്. ഈന്തോലയും, തലപ്പാവും കാലിലെ ചിലങ്കയും, പൂമാലയുമാണ്  നൃത്തകരുടെ വേഷം. കോലമോറുക  എന്നാണ്  ഈ വേഷം അറിയപ്പെടുന്നത്. പാട്ടിനും താളത്തിനുമാണ് കൂത്തില്‍ പ്രധാന്യം. കൂത്തിലൂടെ ദൈവങ്ങളെ ആനയിക്കുകയാണെന്നാണ് വിശ്വാസം. കോഴിമല   ആദിവാസികുടിയിലെ സംഘമാണ് കൂത്ത് അവതരിപ്പിച്ചത്. സംഘത്തിലെ  കലാകാരന്‍മാരായ   രാജമന്നന്‍ രാജപ്പന്‍, വിജയന്‍, രവീന്ദ്രന്‍, രാജേന്ദ്രന്‍, മണി, കുമാരന്‍, ശശി എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് ആദിവാസി കൂത്ത് അവതരിപ്പിച്ചത്. മൂന്നോളം സംഘങ്ങളിലായി   27 ഓളം കലാകാരന്‍മാര്‍ ഇവരോടൊപ്പമുണ്ട്.  കൂത്തിന്റെ ചെറിയ ഭാഗം മാത്രമാണ് അവതരിപ്പിച്ചത്. ആദിവാസി ഉത്സവങ്ങള്‍ക്കും മറ്റും അവതരിപ്പിക്കുന്ന കൂത്തും ഇതിന്റെ ഭാഗമായ പാട്ടിനും മാറ്റം വരുമെന്നും സംഘത്തിന് നേതൃത്വം നല്‍കുന്ന രാജപ്പന്‍ രാജമന്നന്‍ പറഞ്ഞു.










